Pippin chottile Pranayam | Neeraj Madhav – Domain Dsilva

ദൃശ്യത്തിലെ കേബിൾ ഓപ്പറേറ്റർ പയ്യനിൽ തുടങ്ങി ഊഴത്തിലെ അജ്മൽ വരെ ഒരു പിടി നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രെധ നേടിയ നീരജ് മാധവ് ആദ്യമായി നായകനാകുന്നു. നവാഗതനായ ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന പൈപ്പിൻ ചുവട്ടിലെ പ്രേണയം എന്ന സിനിമയിലൂടെ ആണ് നീരജ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് ആണ് “പൈപ്പിൻ ചുവട്ടിലെ പ്രേണയം” നിർമ്മിക്കുന്നത്. സംഗീത സംവിധാനം ബിജിപാലും, പവി കെ പവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.

 

 

നീരജ് മാധവ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. കേരളപ്പിറവി ദിനം ആഘോഷിക്കുന്ന മലയാളികൾക്ക് ഒരു കൊച്ചു സമ്മാനമായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് നീരജ് പോസ്റ്റ് ചെയ്തത്. നീരജിന്റെ പോസ്റ്റിന്റെ പൂർണ രൂപം താഴെ :

“ഈ കേരളപ്പിറവി ദിനത്തിൽ എന്റെ വക ഒരു കൊച്ചു സമ്മാനം. എപ്പൊഴാണു നായകനാവുന്നത്‌ എന്നുള്ള ചോദ്യത്തിനു, ഞാൻ ചെയ്താൽ നന്നാകും എന്നു എനിക്കും കൂടെ ബോധ്യമാവുന്ന ഒരു കഥ വരുമ്പോൾ എന്നാണു മറുപടി പറയാറ്. അങ്ങനെ ഒരു കഥയുമായി, ഞാൻ തന്നെ ചെയ്യണം എന്ന നിർബന്ധത്തിൽ ഡോമിൻ ഡിസിൽവ എന്ന സംവിധായകനും, അയാളെ വിശ്വസിച്ച്‌ എന്നിൽ പ്രതീക്ഷയർപ്പിച്ച്‌ വിജയകുമാർ എന്ന നിർമ്മാതാവും മുന്നോട്ടു വന്നപ്പോൾ അവരോടൊപ്പം നിൽക്കാൻ ഞാൻ തീരുമാനിച്ചു. മാറ്റു കൂട്ടാൻ ബിജിപാലിന്റെ സംഗീതവുമുണ്ട്‌. ഇതു കുറച്ച്‌ പേരുടെ ഒരു പുതിയ തുടക്കമാണു. എറ്റെടുക്കുമെന്ന വിശ്വാസത്തോടെ അവതരിപ്പിക്കുന്നു ” പൈപ്പിൻ ചുവട്ടിലെ പ്രണയം”

Facebook Comments