Ansiba Hassan about Controversies

ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ വന്നു പ്രസിദ്ധി നേടിയ താരമാണ് അൻസിബ ഹാസൻ. സിനിമയിലെ പ്രസിദ്ധി പോലെ തന്നെ അൻസിബയുടെ പുറകെ കൂടിയതാണ് വിവാദങ്ങളും. തട്ടമിടാത്തതിന്റെ പേരിലും ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിന്റെ പേരിലും ഫേസ്‍ബുക്ക് വഴിയുള്ള വിമർശങ്ങൾ ഈ താരം ഒത്തിരി തവണ കേട്ടിട്ടുണ്ട്. ബുദ്ധ സന്യാസിമാരുടെ കൂടെ ഫോട്ടോക്ക് പോസ്സ് ചെയ്തതിനു ” I Heat You ” എന്ന് ഒരാൾ കമന്റ് എഴുതിയത് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.

വിമർശങ്ങൾ ഒത്തിരി വന്നിട്ടും അതിനെതിരെ അൻസിബ ഇതുവരെയും പ്രീതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ ഇതിനെതിരെ മനസ്സ് തുറക്കുകയാണ് നടി. ബോളിവുഡിൽ കൂടുതലും മുസ്ലിം നായിക നായകന്മാർ ആണ് അഭിനയിക്കുന്നത്. പിന്നെ ഇവിടെ മലയാളത്തിൽ മാത്രം എന്താ കുഴപ്പമെന്നു അൻസിബ ചോദിക്കുന്നു.

 

 

ഒരു അഭിനേതാവിന്റെ ഗുണം അവർക്ക് ഏതു മത വിശ്വാസി ആയും അഭിനയിക്കാം എന്നതാണ്. ഫേസ്ബുക്കിൽ തന്റെ ഫോട്ടോക്ക് വരുന്ന മോശം കമെന്റുകൾ താൻ ശ്രെദ്ധിക്കാറില്ല. മോശം കമന്റ് ചെയ്യുന്നവർ മറുപടി അർഹിക്കുന്നുമില്ല. തനിക്ക് ഫേസ്ബുക് പ്രൊഫൈൽ ഇല്ല പകരം പേജ് അന്ന് ഉള്ളത് അത് ഒരു സ്വകാര്യ ഏജൻസി ആണ് കൈകാര്യം ചെയ്യുന്നത്.

സിനിമയിൽ വരുന്നതിനോട് ആദ്യം വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പിന്നീട് ദൃശ്യത്തിന്റെ വിജയത്തോടെ വീട്ടുകാർക്ക് ആ എതിർപ്പ് മാറിയെന്നും ഇപ്പോൾ അവർക്ക് തന്നെ കുറിച്ച് അഭിമാനമാണെന്നും അൻസിബ പറയുന്നു.

 

Facebook Comments