1971 Beyond Borders | Mohanlal – Major Ravi – Allu Sirish Movie Started

ബിയോണ്ട് ബോർഡേഴ്സ് 1971, മലയാളികളുടെ സൈനിക സിനിമാ സങ്കൽപ്പങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ച മേജർ മേജർ രവിയുടെ മറ്റൊരു ചിത്രം കൂടി വരുകയാണ്. ഇത്തവണ മോഹൻലാൽ ഡബിൾ റോളിൽ ആണ് എത്തുക. മേജർ മഹാദേവൻ ആയും അദ്ദേഹത്തിന്റെ പിതാവിന്റെ റോളിലും മോഹൻലാൽ എത്തുന്നു. ഇത് 4-ആം തവണയാണ് മോഹൻലാൽ മേജർ മഹാദേവൻ ആയി വേഷമിടുന്നത്.

രണ്ടു കാലഘട്ടങ്ങളിൽ ആയാണ് സിനിമ എടുക്കുന്നത്. ഒരു വാർ സിനിമയായി മാത്രമല്ല യുദ്ധ സമയത്തെ പട്ടാളക്കാരുടെ മാനസികാവസ്ഥ കൂടി ചിത്രീകരിക്കുന്ന വിധത്തിലാണ് ഈ സിനിമ എടുക്കുന്നതെന്നു അണിയറ പ്രേവർത്തകർ പറയുന്നു. സിനിമക്ക് വേണ്ടി ആർട്ട് ഡയറക്ടർ ശാലു കെ ജോർജ് ഒരുക്കുന്ന പടു കൂറ്റൻ സെറ്റ് ആണ് മറ്റൊരു പ്രേത്യേകത. 1971-ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധം ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് രാജസ്ഥാനിൽ ഇതിന്റെ സെറ്റ് ഒരുക്കിയിട്ടുള്ളത്.

 

 

തെലുഗ് താരം അല്ലു സിരിഷ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. കീർത്തിചക്രയിലെ ജീവയുടെ റോൾ വളരെ അധികം ജന ശ്രെധ നേടിയിരുന്നു, അത് കൊണ്ട് തന്നെ അല്ലു സിരിഷിന്റെ റോളും അതു പോലെ തന്നെ ശ്രെദ്ധിക്കപ്പെടുമെന്നു പ്രേതീക്ഷിക്കാം. മോഹൻലാലിൻറെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷം അല്ലു സിരിഷ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവെച്ചു.

അല്ലു സിരിഷിന്റെ പോസ്റ്റ് താഴെ :

“Happy to share that I’ll be making my Malayalam debut alongside the legendary Mohanlal sir in “1971 : Beyond Borders”. Its directed by Major Ravi set against the 1971 Indo-Pak war. Shoot starts soon. Excited. Nervous. Happy! Need your good vibes & best wishes as always.”

ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ രാജസ്ഥാനിൽ ആരംഭിച്ചു. 25 ദിവസമാണ് ആദ്യത്തെ ഷെഡ്യുളിനായി മാറ്റിവെച്ചിരിക്കുന്നത്. പഞ്ചാബ്, കാശ്മീർ തുടങ്ങിയിടങ്ങളിലും കുറച്ചു ഭാഗം ഉഗാണ്ടയിലും ചിത്രീകരിക്കും. സുജിത് വാസുദേവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രാഹുൽ സുബ്രമണ്യവും സിദ്ധാർഥ് വിപിനും ചേർന്നാണ് സംഗീത സംവിധാനം നിർവഹിക്കുന്നത് . അരുണോദയ് സിംഗ്, രഞ്ജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ്, പ്രിയങ്ക അഗർവാൾ തുടങ്ങിയവരും ചിത്രത്തിൽ പ്രെധാന വേഷങ്ങളിൽ എത്തുന്നുണ്ട്

Facebook Comments