Swarna Kaduva Trailer | Biju Menon – Iniya

തൃശ്ശൂർ സ്ലാങ്ങുമായി മറ്റൊരു സിനിമ കൂടി, ബിജു മേനോൻ നായകനാകുന്ന സ്വർണ്ണ കടുവായാണ് ഇത്തവണ തൃശ്ശൂരിൽ നിന്നെത്തുന്നത്. റിനി ഈപ്പ് മാട്ടുമ്മേൽ എന്ന സ്വർണ്ണ കടയുടമ ആയിട്ടാണ് ബിജു മേനോൻ സിനിമയിൽ പ്രെത്യക്ഷപ്പെടുന്നത്. മായാമോഹിനി, ശൃംഗാരവേലൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജോസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്നസെൻറ്, ഇനിയ, സുധീർ കരമന, പൂജിത മേനോൻ, കോട്ടയം നസീർ, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ സിനിമയിൽ ഉണ്ട്. രതീഷ് വേഗ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ജോൺ കുട്ടി. സ്വർണ്ണ കടുവ ഈ മാസം 28-നു തിയേറ്ററുകളിൽ എത്തുന്നതാണ്.

Watch Trailer Here:

Facebook Comments