S3  Motion Poster | Suriya – Anushka Shetty – Shruti Haasan – Harris Jayaraj – Hari

ദുരൈ സിങ്കം, സൂര്യയുടെ മാസ്സ് പോലീസ് അവതാരം മൂന്നാമത്തെ തവണയും എത്തുന്നു. ആദ്യ രണ്ടു ഭാഗവും സംവിധാനം ചെയ്ത ഹരി തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ചു ചിത്രത്തിന്റെ അണിയറക്കാർ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. ഹാരിസ് ജയരാജിന്റെ  തീം മ്യൂസിക്കും സൂര്യയുടെ പോലീസ് ഗെറ്റപ്പും കൂടി ചേർന്നപ്പോ ഒരു കിടിലൻ ട്രൈലെർ കണ്ട അനുഭൂതി.

ആദ്യ രണ്ടു ഭാഗങ്ങളിലെ പോലെ തന്നെ അനുഷ ഷെട്ടി ഈ സിനിമയിലും സൂര്യയുടെ നായികയായി എത്തുന്നു. അനുഷ്‍കയെ കൂടാതെ ശ്രുതി ഹാസനും ചിത്രത്തിൽ വരുന്നുണ്ട്. ചിത്രത്തിലെ ഒരു വലിയ മാറ്റം ദേവി ശ്രീ പ്രസാദ് ആണ്. ആദ്യ രണ്ടു ഭാഗങ്ങളിലും സംഗീത സംവിധാനം നിർവഹിച്ചത് DSP ആയിരുന്നു. ഇത്തവണ DSP -ക്ക് പകരം ഹാരിസ് ജയരാജ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഗണവേൽ രാജയാണ് സിങ്കം 3 നിർമ്മിക്കുന്നത്. റെക്കോർഡ് ബ്രേക്കിംഗ് തുകയായ 41 കൊടിക്കാണ് ഈ ചിത്രത്തിന്റെ വിതരണം ഇറോസ് ഇന്റർനാഷണൽ വാങ്ങിയിരിക്കുന്നത്. S3 എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗം ഡിസംബർ 16-നു തീയേറ്ററുകളിൽ എത്തും .

Watch Singam 3 Motion Poster Here

Facebook Comments