Rafi – Fahad Fazil – Namitha Pramod Movie Started

ഹിറ്റ് മേക്കർ റാഫിയും യുവ നായക നിരയിലെ മികച്ച അഭിനേതാവുമായ ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്നു. “റോൾ മോഡൽ” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നമിത പ്രമോദ് നായികയാവുന്നു. സൗബിൻ താഹിർ, രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, ശ്രിന്ദ, വിനായകൻ , നന്ദു പൊതുവാൾ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു

റിപോർട്ടുകൾ അനുസരിച്ചു റോൾ മോഡൽ ഒരു ക്യാമ്പസ് കോമഡി ത്രില്ലെർ ആയാണ് എടുക്കുന്നത്. റാഫിയുടെ എല്ലാ സിനിമകളും തന്നെ തമാശക്ക് വലിയ പ്രാധാന്യം നൽകിയിട്ടുള്ളതാണ്. ഈ സിനിമയും ഷാഫിയുടെ മറ്റു സിനിമകളെ പോലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കൂടെ സസ്പെൻസിൽ മൂഡിൽ നിർത്തുകയും ചെയ്യും എന്ന് പ്രേതീക്ഷിക്കാം.

സിനിമയുടെ പൂജ ഇന്ന് (27th Oct) നടന്നു. ഫഹദ് ഫാസിൽ, നമിത പ്രമോദ്, ഷാഫി, രഞ്ജി പണിക്കർ, സിബി മലയിൽ തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു. റാഫി തന്നെയാണ് സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. നമിത പ്രമോദ് ആദ്യമായി ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നു എന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട്.

ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രവും ഉടനെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “തനി ഒരുവൻ” സംവിധായകൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവ കാർത്തികേയനും മുഖ്യ വേഷത്തിൽ വരുന്നുണ്ട്. നമിതാ പ്രമോദും അന്യ ഭാഷ ചിത്രങ്ങളിൽ സജീവമാവുകയാണ്. തെലുഗുവിൽ ആദ്യമായി അഭിനയിച്ച “ചിറ്റലബ്ബായി” ഉടൻ പുറത്തിറങ്ങും. അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗം ആണ് നമിതയുടെ തുടങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം

Facebook Comments