Pulimurugan Title Video Song | Manathe Marikurumbe

റെക്കോർഡ് കളക്ഷനുമായി മുന്നേറുന്ന പുലിമുരുകനിലെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. വാണി ജയറാം പാടിയിരിക്കുന്ന “മാനത്തെ മാറിക്കുറുമ്പേ” എന്ന ഈ ഗാനം ഒരു താരാട്ട് പാട്ടായിട്ടാണ് എടുത്തിരിക്കുന്നത്. മോഹൻലാലിന്റെ ചെറുപ്പകാലം ആണ് ഈ സീനിൽ ചിത്രീകരിച്ചിരിക്കുന്നത്.

മലയാളത്തിലെ നിലവിലെ ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്തുകൊണ്ടതാണ് പുലിമുരുകൻ മുന്നേറുന്നത്. മലയാളം സിനിമ ചരിത്രത്തിലെ ആദ്യ 100 കോടി നേടുന്ന ഫിലിമായി പുലിമുരുകൻ മാറുമെന്നതിൽ സംശയമില്ല.

Watch Song Here: 

Facebook Comments