Ore Mukham Teaser | Dhyan Sreenivasan – Aju Varghese – Sajith Jagadnandan

ക്ലാസ്മേട്സിനു ശേഷം വീണ്ടും ഒരു ക്യാമ്പസ് സ്റ്റാൾജിയ സിനിമ എത്തുന്നു. നവാഗത സംവിധായകൻ സജിത്ത് ജഗന്നാഥന്റെ ഒരേ മുഖം ആണ് പ്രേക്ഷകരെ വീണ്ടും എൺപതുകളിലെ ക്യാമ്പസ്സിലേക്ക് കൂട്ടികൊണ്ട് പോവുന്നത്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ അജു വർഗീസ് കൂട്ടുകെട്ട് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു.

“പൊടി മീശ മുളക്കണ കാലം” എന്ന ഗാനരംഗത്തിലൂടെയും “ഒരു മുറൈ വന്ത് പാർത്തായ” എന്ന ചിത്രത്തിലെ സുന്ദരിയായ യക്ഷിയായും പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച പ്രെയാഗ മാർട്ടിൻ സിനിമയിൽ നായികയായി എത്തുന്നു. കൂടാതെ ദീപക് പരംബോൽ, ഗായത്രി സുരേഷ്, ജുവൽ മേരി, അർജുൻ നന്ദകുമാർ, ജൂബി നിനൻ തുടങ്ങിയവരും അഭിനയിക്കുന്നു.

80-ലെ ക്യാമ്പസ് നല്ല രീതിയിൽ തന്നെ ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിട്ടുണ്ടെന്ന് ടീസറിൽ നിന്ന് വ്യെകതമാണ്‌. ധ്യാൻ ശ്രീനിവാസന്റെ താടി വെച്ച ലൂക്കും, അജു വർഗീസിന്റെ കൌണ്ടർ ഡയലോഗും ഈ 58 സെക്കന്റ് മാത്രം ദൈർഖ്യമുള്ള ടീസറിനെ മികവുറ്റതാക്കുന്നു.

Watch Teaser Here:

Facebook Comments