Kattappanayile Rithwik Roshan Trailer | Vishnu Unnikrishnan – Nadirshah – Dileep

അമർ അക്ബർ അന്തോണിയുടെ വമ്പൻ വിജയത്തിന് ശേഷം നാദിർഷ വീണ്ടും വരുന്നു കൂടെ കട്ടപ്പനയിലെ ഋതിക്ക് റോഷനും കൂട്ടരും. അമർ അക്ബർ അന്തോണിക്ക് തിരക്കഥ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് ഈ സിനിമയിൽ നായകനായി എത്തുന്നത്. വിഷ്ണു ഉണ്ണി കൃഷ്ണനും ബിബിൻ ജോർജും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ട്രൈലറിൽ നിന്ന് സിനിമ ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയിരിക്കുമെന്ന് പ്രേതീക്ഷിക്കാം, കൂടെ സലിം കുമാറിന്റെ ഒരു മികച്ച തിരിച്ചു വരവും. ട്രെയിലറിലെ സലിം കുമാറിന്റെ ഡയലോഗുകൾ ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞു.

നാദിർഷായുടെ ഉറ്റ സുഹൃത്തായ നമ്മുടെ ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപിനുള്ള പിറന്നാൾ ഗിഫ്റ് ആയാണ് ട്രൈലെർ പുറത്തിറക്കിയത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാർ എന്നിവരെ കൂടാതെ സിദ്ദിഖ്, പ്രേയാഗ മാർട്ടിൻ, ലിജോ മോൾ, രാഹുൽ മാധവ്, സിജു വിത്സൺ, ധർമജൻ, ഷാജോൺ തുടങ്ങിയവരും അണിനിരക്കുന്നു.

Watch Trailer Here:

Facebook Comments