തോപ്പിൽ ജോപ്പൻ കളക്ഷൻ റിപ്പോർട്ട് വ്യാജമോ ?? ജോണി ആന്റണി പറയുന്നു

തോപ്പിൽ ജോപ്പൻ കളക്ഷൻ റിപ്പോർട്ട് വ്യാജമോ ??. ഇന്ന് രാവിലെ മുതൽ ഓൺലൈൻ മീഡിയയിൽ പ്രെചരിക്കുന്ന ഒരു വാർത്ത ഇതായിരുന്നു. ഒട്ടേറെ ട്രോളുകളും പോസ്റ്റുകളും ഇറങ്ങി. ചില ഓൺലൈൻ മാധ്യമങ്ങൾ ആണ് ഈ ഒരു വാർത്ത പുറത്തു കൊണ്ട് വന്നത്. ജോണി ആന്റണിയുടെ ഫേസ്ബുക്ക് പേജ് വ്യാജമാണെന്നും അതിൽ വന്ന കളക്ഷൻ റിപ്പോർട്ടുകൾ വ്യാജം ആണെന്നും അവർ എഴുതി. ഇതിനെ കുറിച്ച അറിയാൻ അവർ ജോണി ആന്റണിയെ നേരിട്ട് വിളിച്ചെന്നും അപ്പോൾ അദ്ദേഹത്തിന് അങ്ങനെ ഒരു പേജിനെ കുറിച്ച അറിയില്ലെന്നുമെല്ലാമാണ് ഇവർ റിപ്പോർട്ട് ചെയ്തത്.

ഇപ്പോൾ ജോണി ആന്റണി തന്റെ ഫേസ്ബുക്ക് പേജിൽ ഇതിനു വിശദീകരണവുമായി വന്നിരിക്കുകയാണു. ഈ പേജ് അദ്ദേഹത്തിന്റെ അറിവോടു തന്നെയാണ് നടത്തുന്നതെന്നും അതിലെ കളക്ഷൻ റിപ്പോർട്ടുകൾ ഫേക്ക് അല്ലെന്നും അദ്ദേഹം കുറിക്കുന്നു. ജോണി ആന്റണിയുടെ പോസ്റ്റിന്റെ പൂർണ രൂപം താഴെ കൊടുക്കുന്നു :

 

” പ്രിയപ്പെട്ട സിനിമസ്നേഹിതരേ..
കഴിഞ്ഞ ഏതാനും ചില ദിവസങ്ങളിലായി ഫേസ്ബുക്കിലും മറ്റു നവമാധ്യമങ്ങളിലും തോപ്പിൽ ജോപ്പന്റെ കളക്ഷനെകുറിച് ധാരാളം ചർച്ചകളും തർക്കങ്ങളും നിലനിൽക്കുന്നതായി ശ്രേദ്ധയിൽപെട്ടു.
ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ,,,എന്റെ അനുമതി പ്രകാരം തന്നെയാണ് ഈ പേജ് തുടങ്ങിയത് എങ്കിലും,,,എനിക്ക് തുടര്‍ന്ന് ഈ പേജ്ന്റെ നടത്തിപ്പ്കാരുമായി കോണ്ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല….കാരണം ഞാന്‍ ആ വെക്തിയുടെ നമ്പര്‍ സേവ് ചെയ്യാന്‍ വിട്ടു പോയിരുന്നു….പേജില്‍ വന്ന കളക്ഷന്‍ റിപ്പോര്‍ടുകള്‍,സിനിമയുടെ നിര്‍മാതാവിന്റെയും,വിതരണക്കാരുടെയും അറിവോടെയും ആണ് അവര്‍ പുറത്തു വിട്ടതും….ഈ പേജിലൂടെ പുറത്തു വന്നത് ഒരിക്കലും ഫേക്ക് റിപ്പോര്‍ട്ടുകള്‍ അല്ല….പിന്നീട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചപ്പോഴാണ് എന്റെ പേജ് വളരെ നന്നായി ഇവര്‍ നടത്തുന്നുണ്ടന്ന് അറിയാന്‍ കഴിഞ്ഞത്…അത് കൊണ്ട് തന്നെ ഇത് തന്നെ ആയിരിക്കും എന്റെ ഒഫീഷ്യല്‍ പേജ് എന്ന് അറിയിച്ചു കൊള്ളട്ടെ….ഇനി മുതല്‍ എന്റെ എല്ലാ സിനിമകളുടെയും വിവരങ്ങള്‍ നിങ്ങള്‍ക്ക് ഈ പേജില്‍ നിന്ന് ലഭിക്കുനതാണ്….ഈ പേജ് വേരിഫൈ ചെയ്യുനതിനുള്ള എല്ലാ നടപടികളും ഉടന്‍ തന്നെ ചെയ്യുനതാണ്…
അവസാനമായി “തോപ്പില്‍ ജോപ്പനെ” ഏറ്റെടുത്ത എന്റെ എല്ലാ സിനിമസ്നേഹികള്‍ക്കും നന്ദി…
സ്നേഹപൂർവ്വം ജോണി ആന്റണി “

Facebook Comments