Captain Movie | Jayasurya – Goodwill Entertainments
ജയസൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് സിനിമ വരുന്നു. ഫുട്ബോൾ ലെജൻഡ് പി ജി സത്യൻറെ ജീവിത കഥയെ അടിസ്ഥാനപെടുത്തി നവാഗത സംവിധായകൻ പ്രെജീഷ് സെൻ ആണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ “ക്യാപ്റ്റൻ”, 10 കോടിയോളം മുതൽ മുടക്കിലാണ് സിനിമ നിർമ്മിക്കുന്നത്.
കസബ, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഗുഡ് വിൽ പ്രൊഡക്ഷൻസ് ആണ് നിർമാണം. ഒരു ലെജന്റാറി ഫുട്ബോളറുടെ ജീവിത കഥയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം ജയസൂര്യ തൻറെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയും യൂടൂബിലൂടെയും പങ്കു വെച്ചു.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ :
റിപ്പോർട്ടുകൾ അനുസരിച്ചു ജയസൂര്യ ക്യാപ്റ്റൻ സിനിമയിൽ 3 വ്യത്യസ്ത ഗെറ്റപ്പുകളിൽ ആവും പെത്യക്ഷപെടുക. അപ്പോത്തിക്കിരി, സു സുധി വാധ്മീകം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ തൻറെ അഭിനയ മികവ് പ്രേകടമാക്കിയ ആക്ടർ ആണ് ജയസൂര്യ. അത് കൊണ്ട് തന്നെ ക്യാപ്റ്റൻ ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് ആവുമെന്ന് പ്രേതീക്ഷിക്കാം.
1983-ഇൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചു കൊണ്ടാണ് വി പി സത്യൻ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത്. 1985-ഇൽ അദ്ദേഹം ഇന്ത്യൻ ടീമിൽ ജോയിൻ ചെയ്യുകയും സാഫ് ഗേമിംസിൽ പങ്കെടുക്കുകയും ചെയ്തു. 1989–90ലും 1990–91ലും കേരള പോലീസിന്റെ ഫുട്ബോൾ ടീമിനു വേണ്ടി കളിച്ചു ഫെഡറേഷൻ കപ്പ് നേടിയെടുത്തു. പിന്നീട് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയി. 95-ഇൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം സാഫ് ഗെയിംസിൽ സ്വർണം നേടി.