Iru Mugan Halena Video | Vikram Nayanthara

വിക്രം – നയൻ‌താര എന്നിവർ മുഖ്യ കഥാപാത്രങ്ങൾ ആയി അഭിനയിച്ച ആക്ഷൻ ത്രില്ലെർ ഇരുമുഖനിലെ ഹെലേന എന്ന സോങ്ങ് വീഡിയോ പുറത്തിറങ്ങി. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിച്ച ഈ സോങ്ങ് വലിയ ഹിറ്റ് ആയിരുന്നു. സിനിമയിലെ ഒട്ടു മിക്ക ഗാനങ്ങളും പ്രേക്ഷക പ്രെശംസ നേടിയിരുന്നു. ഈ ഗാന രംഗം ആവട്ടെ മികച്ച വിഷ്വൽസ് കൊണ്ട് പ്രേക്ഷകരുടെ മനം നിറച്ചു.

നയൻതാരയും വിക്രവുമാണ് ഹെലേന എന്ന ഈ ഗാന രംഗത്തു പ്രേത്യേക്ഷപ്പെടുന്നത്. നയൻ‌താരയുടെ ഗ്ലാമറസ് പരിവേഷവും വിക്രത്തിന്റെ സ്ക്രീൻ പ്രെസൻസും കൂടി ചേർന്നപ്പോൾ ഒരു നല്ല വിഷ്വൽ ട്രീറ്റായി മാറി.

ഇരുമുഖന് സമ്മിശ്ര പ്രീതികരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. പക്ഷെ അതൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചില്ല. 100 കോടിയിൽ അധികമാണ് ഈ ആക്ഷൻ ത്രില്ലെർ വാരി കൂട്ടിയത്. വിക്രം തന്നെയാണ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതും. ലൗ എന്ന ട്രാൻസ്ജൻഡർ ആയി വിക്രം എല്ലാവരെയും അമ്പരപ്പിച്ചു. നിത്യ മേനോനും ഒരു മുഖ്യ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നു.

Music – Harris Jayaraj
Singer – Christopher Stanley, Abhay Jodhpurkar & Ujjayinee Roy
Lyrics – Karky
Director – Anand Shankar

Watch Video Song Here:

Facebook Comments