Dulquer Salman – Bejoy Nambiar Pairing Up for “Solo”

ബിജോയ് നമ്പ്യാർ, ബോളിവുഡിലെ സജീവ മലയാളി സാന്നിധ്യം. സൈത്താൻ എന്ന തികച്ചും വ്യെത്യസ്തമായ ഒരു സിനിമയിലൂടെ ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും വാസിർ, ഡേവിഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഇപ്പോൾ തന്റെ ആദ്യ മലയാള ചിത്രത്തിന് തുടക്കം കുറിക്കാൻ പോവുകയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന് “സോളോ” എന്നാണ് ടൈറ്റിൽ കൊടുത്തിരിക്കുന്നത്.

Dulquar Salman - Bejoy Nambiar Pairing Up movie titled Solo

ബിജോയ് നമ്പ്യാരുടെ തന്നെ ഗേറ്റ്വേ ഫിലിംസും അബാൻ ഫിലിംസും ചേർന്നായിരിക്കും ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ഒരു പ്രേമയേം ആയിരിക്കും ചിത്രം കൈകാര്യം ചെയ്യുക എന്നാണ് അറിയുന്നത്. ദുൽഖർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാട് സിനിമ “ജോമോന്റെ സുവിശേങ്ങൾ” പൂർത്തിയാക്കിയ ശേഷം സോളോ സിനിമയുടെ ഷൂട്ടിങ് തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിജോയ് ഇതിനു മുൻപ് 2008-ഇൽ മലയാളത്തിൽ “രാഹു” എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. പിന്നീട് മോഹൻലാലിൻറെ കൂടെ “റിഫ്ലെക്ഷൻസ്” എന്ന സൈലന്റ് ഷോർട്ട് ഫിലിമും ചെയ്തിട്ടുണ്ട്.

ജോമോന്റെ സുവിശേഷങ്ങൾ, അമൽ നീരദിന്റെ സിനിമ എന്നിവയായാണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഇതിൽ ജോമോന്റെ സുവിശേങ്ങൾ ഈ വർഷം ക്രിസ്തുമസ് റിലീസ് ആയി ഇറങ്ങും. “ഒരു ഇന്ത്യൻ പ്രെണയ കഥ” സിനിമക്ക് ശേഷം സത്യൻ അന്തിക്കാടും Dr ഇഖ്‌ബാൽ കുറ്റിപ്പുറവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. പ്രേമം നായിക അനുപമ പരമേശ്വരൻ ആണ് ഈ സിനിമയിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.

Facebook Comments