Bairavaa  Teaser | Ilayathalapathy Vijay – Keerthy Suresh – Bharhathan

ഇളയ ദളപതി വിജയ് നായകനാകുന്ന ആക്ഷൻ മൂവി ഭൈരവയുടെ ടീസർ പുറത്തിറങ്ങി. ഭരതൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് നായികയാവുന്നു. ടീസർ നാളെ 12.01 നു റിലീസ് ചെയ്യുമെന്നാണ് ഭൈരവയുടെ അണിയറക്കാർ അറിയിച്ചിരുന്നത്. പക്ഷെ വളരെ നേരത്തെ തന്നെ ടീസർ പുറത്തു വിട്ടു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ടീസർ ഇതിനകം സംസാര വിഷയം ആയിക്കഴിഞ്ഞു.

വിജയുടെ 6o-മതു ചിതമാണ് ഭൈരവ, അത് കൊണ്ട് തന്നെ ഫാൻസ്‌ വളരെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. “അഴകിയ തമിഴ് മകൻ” എന്ന ചിത്രത്തിലാണ് ഇതിനു മുൻപ്പ് വിജയും ഭരതനും ഒന്നിച്ചത്. ആ സിനിമ ഒരു വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. അത് കൊണ്ട് തന്നെ വിജയ് തന്റെ അറുപതാമത്‌ ചിത്രം ഭരതന്റെ തിരഞ്ഞെടുത്തത് ഫാന്സിനെയാകെ ഞെട്ടിച്ചിരുന്നു. പക്ഷെ ടീസർ ഈ സിനിമ വിജയുടെ ഒരു മികച്ച ആക്ഷൻ മസാല ഫിലിം ആയിരിക്കും എന്നുള്ള പ്രേതീക്ഷ നൽകുന്നു.

1.06 മിനുട്ട് ദൈർഖ്യമുള്ള ഭൈരവയുടെ ടീസർ ഫാൻസിനു ഈ സിനിമ ആഘോഷമാക്കാനുള്ള വിഭവങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് കാണിച്ചു തരുന്നു. സന്തോഷ് നാരായണിന്റെ പശ്ചാത്തല സംഗീതവും അനിൽ അരസ് ഒരുക്കിയിട്ടുള്ള സംഘട്ട രംഗങ്ങളും മികച്ചു നിൽക്കുന്നു. ഫാൻസിനു വിജയുടെ വക ഒരു ദീപാവലി ഗിഫ്റ് തന്നെയാണ് ഈ ടീസർ .
വിജയ്, കീർത്തി സുരേഷ് എന്നിവരെ കൂടാതെ തെലുഗ് ആക്ടർ ജഗപതി ബാബു, സതീഷ്, രാജേന്ദ്രൻ, ഡാനിയേൽ ബാലാജി, അപർണ വിനോദ് തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. ശ്രീ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ഭാരതി റെഡ്‌ഡി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം പൊങ്കലിന് റിലീസ് ചെയ്യും.

Watch Bairava Teaser Here

Facebook Comments